Eureka Sparks

The Sparks of Science

Full width home advertisement

Maths

Climb the mountains

Post Page Advertisement [Top]




1. അരവിന്ദ് കേജ്രിവാളിന്റെ ഇമേജ്, അദ്ദേഹത്തിന്റെ ക്ഷമാപണം പിന്നെ ഇലക്ഷനില്‍ സ്വയം നേതൃത്വം ഏറ്റെടുത്ത് മത്സരിക്കാന്‍ കാണിച്ച ധൈര്യവും
വ്യാജ കമ്പനികളില്‍ നിന്നും സംഭാവന സ്വീകരിച്ചു എന്ന ആരോപണം ഒഴിച്ച് നിര്‍ത്തിയാല്‍ അരവിന്ദ് കേജ്രിവാളും അദ്ദേഹത്തിന്റെ അനുയായികളും ഏറെക്കുറെ ക്ലീന്‍ പൊളിറ്റിക്സ് ആണ് ഉയര്‍ത്തി കാട്ടിയിരുന്നത്. അഴിമതിക്കെതിരെ കുരിശുയുദ്ധം നടത്തുന്നവനെന്ന അദ്ദേഹത്തിന്റെ ഇമേജും തെറ്റ് ചെയ്തപ്പോള്‍ ക്ഷമാപണം നടത്തുവാനുള്ള സന്മനസ്സും പിന്നെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു അത്ഭുത പ്രതിഭാസമെന്ന ഇമേജും കൂടാതെ അദ്ധേഹത്തെ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അവരോധിച്ചു കൊണ്ടുള്ള ആം ആദ്മിയുടെ മത്സരവും അവരുടെ വിജയത്തിന് കാരണമായി.

2. മൂന്നാല് മാസങ്ങള്‍ക്ക് മുന്‍പേ ആരംഭിച്ച കാമ്പയിന്‍
ഡല്‍ഹി മനസ്സില്‍ വെച്ച് കൊണ്ട് ആം ആദ്മി കാമ്പയിന്‍ ആരംഭിക്കാന്‍ തുടങ്ങിയിട്ട് മൂന്നാല് മാസങ്ങളായി. കൃത്യമായി പറഞ്ഞ ഇക്കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ആം ആദ്മി നേതാക്കളും അവരുടെ വളണ്ടിയര്‍മാറും ഡല്‍ഹിയില്‍ ഉണ്ട്. അവര്‍ ഓരോ ഡല്‍ഹി വോട്ടര്‍മാരുമായും നേരിട്ട് ബന്ധപ്പെട്ടു, അവരുടെ വീടുകളില്‍ പോയി അവരെ കണ്ടു. ഓരോ വാതിലിലും മുട്ടിയുള്ള കാമ്പയിനും പദയാത്രകളും തെരുവ് മീറ്റിങ്ങുകളും മറ്റു പാര്‍ട്ടികള്‍ നടത്തുന്ന ഹൈ പ്രൊഫൈല്‍ റാലികളെക്കാളും ശ്രദ്ധിക്കപ്പെട്ടു. ആം ആദ്മി സ്ഥാനാര്‍ഥികള്‍ തങ്ങളെ തേടി വീട്ടില്‍ വന്നത് കണ്ട ജനങ്ങള്‍ അന്നേ ഉറപ്പിച്ചിരുന്നു, ആര്‍ക്ക് കുത്തണമെന്ന്.
3. സാധാരണക്കാരുടെ പ്രശ്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതും മണ്ഡലം കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചതും
ബിജെപിക്കാരുടെയും കോണ്‍ഗ്രസ് നേതാക്കന്മാരുടെയും വലിയ വായിലുള്ള വര്‍ത്തമാനം വക വെക്കാതെ മണ്ഡല സംബന്ധമായ കാര്യങ്ങള്‍ സംസാരിച്ചതും ഡല്‍ഹി സംബന്ധമായ വിഷയങ്ങളില്‍ മുഴുകിയതും അവരെ ജനങ്ങളിലേക്ക് അടുപ്പിച്ചു. വെള്ളം, വൈദ്യുതി, ശുചീകരണം പദ്ധതികള്‍, സ്ത്രീ സുരക്ഷ, സ്കൂളുകളുടെയും കോളേജുകളുടെയും കുറവ് എന്നിവയെ കുറിച്ച് മാത്രം സംസാരിച്ചതും ഇവയൊക്കെ എങ്ങിനെ കേജ്രിവാള്‍ സര്‍ക്കാര്‍ കൊണ്ട് വരും എന്നതിനെ കുറിച്ച് പറഞ്ഞതും ജനങ്ങളെ ആം ആദ്മിയിലേക്ക് അടുപ്പിച്ചു.

4. വൈദുതി, വെള്ളം നിരക്കുകളിലെ കുറവുകള്‍ക്ക് പുറമേ അഴിമതിക്കെതിരെയുള്ള ശക്തമായ നില്‍പ്പും
ഡല്‍ഹിയിലെ സാധാരണക്കാരെ ബാധിക്കുന്ന തരത്തില്‍ അഴിമതി കൊടികുത്തി വാഴുമ്പോള്‍ കേജ്രിവാള്‍ അതവസാനിപ്പിക്കുമെന്ന വാഗ്ദാനം അവര്‍ക്ക് നല്‍കി. കൂടാതെ അദ്ദേഹത്തിന്റെ ചെറു ഭരണത്തില്‍ അഴിമതി കുറഞ്ഞതും ശ്രദ്ധിക്കപ്പെട്ടു.
കൂടാതെ ഏറെക്കാലമായി വെറും വാഗ്ദാനമായി മാത്രം അവശേഷിച്ചിരുന്ന വെള്ളം വൈദ്യുതി ചാര്‍ജുകളില്‍ കേജ്രിവാള്‍ അദ്ദേഹത്തിന്റെ 49 ദിവസത്തെ ഭരണത്തില്‍ കുറവ് വരുത്തിയത് വോട്ടര്‍മാരെ അദ്ദേഹത്തിന് അനുകൂലമാക്കി. തെരുവുകളിലും ചേരികളിലും താമസിക്കുന്ന ഒട്ടേറെ പേര്‍ക്ക് കൈത്താങ്ങായി അദ്ദേഹവും മന്ത്രിമാരും മാറിയതും ജനങ്ങള്‍ നോട്ട് ചെയ്യുകയായിരുന്നു. മറ്റൊരു ചാന്‍സ് ലഭിച്ചപ്പോള്‍ അങ്ങിനെ അവര്‍ വീണ്ടും ആ നേതാവിനെ തന്നെ തെരെഞ്ഞെടുക്കുകയിരുന്നു, പ്രതിപക്ഷത്തെ പോലും അവശേഷിപ്പിക്കാതെ.

5. ലോക്സഭ തെരഞ്ഞെടുപ്പിലെ പതനത്തിനു ശേഷം ഡല്‍ഹിയിലേക്ക് ഒതുങ്ങിയത്
ഏവരും കരുതിയത് ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം കേജ്രിവാള്‍ ഡല്‍ഹിയിലേക്ക് ഒതുങ്ങിപ്പോയെന്നാണ്. എന്നാല്‍ കേജ്രിവാള്‍ ഈ ദിനത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു എന്നത് വേറെ കാര്യം. അദ്ദേഹം ഡല്‍ഹിയിലേക്ക് ഒതുങ്ങിയത് സ്വന്തം പാര്‍ട്ടിയെ ശക്തിപ്പെടുത്തുവാന്‍ വേണ്ടിയായിരുന്നു. ഏകാധിപതി എന്ന സ്ഥാനത്തില്‍ നിന്നും സ്വയം മോചിതനായി അദ്ദേഹം തന്റെ സ്ഥാനാര്‍ഥികളെ പൊതു പ്രശ്നങ്ങളിലേക്കും മണ്ഡലങ്ങളിലെക്കും അയച്ചു. എന്നാല്‍ അവരുടെ പെര്‍ഫോമന്‍സ് നോക്കി കൊണ്ട് ഒരു കണ്ണ് അവരില്‍ അദ്ദേഹം വെച്ചിരുന്നു. ഏതെങ്കിലും ഒരു സ്ഥാനാര്‍ഥി പരാജയമാണെന്ന് മനസിലാക്കിയാല്‍ അവരെ പിന്‍വലിക്കുന്നതില്‍ അദ്ദേഹത്തിന് ത്രാണിയുണ്ടായിരുന്നു.
6. കോണ്ഗ്രസ്സിന്റെ പതനം
ഒരു പരാജയത്തില്‍ നിന്നും മറ്റൊന്നിലേക്ക് എന്ന തരത്തില്‍ കോണ്ഗ്രസ് കൂപ്പുകുത്തുമ്പോള്‍ പാര്‍ട്ടിയുടെ വോട്ട് ഒന്നാകെ ആം ആദ്മിയിലെക്ക് മറിക്കപ്പെടുകയായിരുന്നു. ദളിതരും മുസ്ലിംകളും പാവപ്പെട്ടവരും ഒന്നാകെ ആം ആദ്മിക്ക് വോട്ട് നല്‍കി. അതാണ്‌ പാര്‍ട്ടിയെ സമ്പൂര്‍ണ്ണ വിജയത്തിലേക്ക് നയിച്ചത്.

7. ബിജെപിയിലെ കലാപവും നെഗറ്റീവ് കാമ്പയിനും
ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തി കാണിക്കാന്‍ കഴിയാത്ത വിധത്തില്‍ ഡല്‍ഹി ബിജെപി ക്യാമ്പ് ആകെ മൊത്തം പ്രശ്നമായിരുന്നു. മോഡി തരംഗത്തില്‍ ഒരു പണിയും ചെയ്യാതെ വിജയിക്കാം എന്ന ചിന്തയായിരുന്നു അവര്‍ക്ക്. കേജ്രിവാളിനെ മോഡി പാക്കിസ്ഥാന്‍ ചാരനെന്ന് വിളിച്ചതും ബിജെപി പരസ്യങ്ങളില്‍ കേജ്രിവാളിനെ ടാര്‍ഗറ്റ് ചെയ്തതും ജനങ്ങളെ ബിജെപിയില്‍ നിന്നും അകറ്റി. അവര്‍ പ്രചാരണങ്ങളില്‍ കേജ്രിവാളിനോട് ചോദിച്ച ഓരോ ചോദ്യവും ആപ്പിന് വോട്ടായി മാറുകയായിരുന്നു. ഡല്‍ഹിയുടെ പ്രശ്നങ്ങള്‍ എങ്ങിനെ പരിഹരിക്കാം എന്നതിന് ബിജെപിക്ക് തന്നെ ഉത്തരം ഇല്ലാതിരിക്കെ അവര്‍ കേജ്രിവാളിന്റെ വാഗ്ദാനങ്ങളെ കളിയാക്കിയാല്‍ ജനം കേജ്രിവാളിനല്ലേ അവസരം നല്‍കുക എന്ന കാര്യം അവര്‍ മറന്നു.

8. മോഡിക്ക് നല്‍കിയ അമിത പ്രാധാന്യം
ഡല്‍ഹിയില്‍ മോഡി കാര്‍ഡ്‌ രാഷ്ട്രീയം അമ്പേ പരാജയം സമ്മതിക്കുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടത്. എന്നും മുന്നില്‍ നിന്ന് നയിച്ച മോഡിയുടെ റാലികള്‍ പക്ഷെ കാലിയായിരുന്നു. അത് അവര്‍ക്ക് അന്നേ അപായ സൂചന നല്‍കിയിരുന്നു. ഇത് മനസിലാക്കിയ ബിജെപി അധ്യക്ഷന്‍ അമിത് ഷാ 120 എംപിമാരും 20 കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും നേതാക്കളും അടങ്ങുന്ന ഒരു ജമ്പോ ടീമിനെ തന്നെ പിന്നീട് ഡല്‍ഹിയിലേക്ക് നിയോഗിക്കുകയായിരുന്നു. എന്നാല്‍ അത് ബിജെപി ക്യാമ്പില്‍ അങ്കലാപ്പ് തുടങ്ങിയെന്ന ഖ്യാതി പരത്തിയത് മിച്ചം. ബിജെപിയുടെ ജമ്പോ പരിപാടികളെ കേജ്രിവാള്‍ ജനങ്ങളിലേക്ക് ഇറങ്ങി ചെന്നാണ് പ്രതിയോഗിച്ചത്.
9. കിരണ്‍ ബേദിയെ മുഖ്യമന്ത്രിയായി ഉയര്‍ത്തി കാണിച്ചത്
കേജ്രിവാള്‍ ഡല്‍ഹിയില്‍ ബിജെപിയെ നേരിട്ടത് അവര്‍ക്കൊരു മുഖ്യമന്ത്രിയായി ഉയര്‍ത്തി കാണിക്കുവാന്‍ പറ്റിയ നേതാവ് ഡല്‍ഹിയില്‍ ഇല്ലെന്നു പറഞ്ഞു കൊണ്ടും മോഡിക്ക് ഒരിക്കലും ഡല്‍ഹിയുടെ മുഖ്യമന്ത്രി ആവാന്‍ സാധിക്കുക ഇല്ലെന്നും പറഞ്ഞു കൊണ്ടായിരുന്നു. അങ്ങിനെയാണ് ബിജെപി കിരണ്‍ ബേദിയെ തങ്ങളുടെ ക്യാമ്പിലേക്ക് എത്തിക്കുന്നത്. എന്നാല്‍ ബേദി പാര്‍ട്ടിക്ക് കനത്ത നഷ്ടക്കച്ചവടമാണെന്ന് തെളിയിക്കുകയും പാര്‍ട്ടിയില്‍ തന്നെ ഭിന്നത ഉണ്ടാക്കുവാനും കാരണക്കാരിയായി. പ്രസംഗിക്കാന്‍ കഴിവില്ലാത്ത എന്നാല്‍ സാധാരണ ബിജെപി പ്രവര്‍ത്തകനോട് പോലും ഏകാധിപത്യ രീതിയില്‍ പെരുമാറുന്ന ബേദിയില്‍ അണികള്‍ ഒരു നേതാവിനെ അല്ല കണ്ടത്, പകരം പഴയ പോലിസ് ഓഫീസറെയായിരുന്നു. സാധാരണ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് പോലും പോലീസുകാരെ പേടിയുള്ള ഡല്‍ഹിയില്‍ ജനം ഒരു പോലീസുകാരിയെ മുഖ്യമന്ത്രി ആക്കുവാന്‍ ശ്രമിക്കുമോ ?
കൂടാതെ ബേദിയുടെ വരവ് ഒട്ടേറെ നേതാക്കളുടെ ആഗ്രഹത്തെ ഇല്ലാതാക്കിയതും അവരെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ നിന്നും അകന്നു നില്‍ക്കുവാന്‍ കാരണക്കാരാക്കി.
10. ബിജെപി നേതാക്കളെ നേരിട്ട് വെല്ലുവിളിച്ചത്
ബിജെപി നേതാക്കളെ നേരിട്ട് ഡിബേറ്റ് നടത്താന്‍ ക്ഷണിച്ചത് കേജ്രിവാളിനെ ജനങ്ങള്‍ക്കിടയില്‍ താരമാക്കി. അദ്ദേഹം കിരണ്‍ ബേദിയെ ഡിബേറ്റ് നടത്താന്‍ വിളിച്ചെങ്കിലും അവരതിന് മറുപടി നല്‍കാതെ മുങ്ങി നടന്നത് ബിജെപി പ്രവര്‍ത്തകരില്‍ പോലും മതിപ്പ് കളഞ്ഞു. ബിജെപിക്ക് ഡല്‍ഹിയുടെ കാര്യത്തില്‍ ഒരു പ്ലാനും ഇല്ലെന്നും അത് തെളിയിച്ചു.


No comments:

Post a Comment

Bottom Ad [Post Page]