Eureka Sparks

The Sparks of Science

Full width home advertisement

Maths

Climb the mountains

Post Page Advertisement [Top]




‘ടെന്‍ഷന്‍’ എന്നത് ഒരു ‘ഫാഷന്‍’ ആയി മാറിക്കൊണ്ടിരിക്കുകയാണ് എന്തിനും ഏതിനും ടെന്‍ഷന്‍ തന്നെ. തിരക്ക് പിടിച്ച ജീവിതവും രീതികളും ഒരാളെ കടുത്ത മാനസിക സംഘര്‍ഷങ്ങളിലേക്ക് തള്ളിവിടുന്നു ജോലി സംബന്ധമായുള്ള ടെന്‍ഷന്‍ പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് പ്രമേഗം പിടിക്കപെടാനുള്ള സാധ്യത വളരെ ഏറെയാണ് ജര്‍മ്മാന്‍ നിസര്‍ച്ച് സെന്റര്‍ഫോര്‍ എണ്‍വയോമെന്റ് ഹെല്‍ത്ത് നടത്തിയ പഠനത്തില്‍ വ്യക്തമായതാണിത്.
ജോലിസ്ഥലത്തെ സമ്മര്‍ദം മൂലം പ്രവൃത്തികള്‍ നിയന്ത്രിക്കാന്‍ സാധിക്കാത്തവര്‍ക്ക് രണ്ട് തരം ഡയബറ്റിക്ക് വാരാനുള്ള സാധ്യത മറ്റുള്ളവരെക്കാള്‍ 45% കൂടുതലാണെന്ന് പഠനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 29നും 66നും ഇടയില്‍ പ്രായമുള്ള 5300 പേരുടെ വിവരങ്ങള്‍ ശേഖരിച്ചു 13 വര്‍ഷം ഇവരുടെ തൊഴിലിടങ്ങളിലെ സാഹചര്യം എങ്ങനെയായിരുന്നു എന്നതാണ് പഠന വിധേയമാക്കിയത്. അഞ്ചിലൊന്നുപേരും തൊഴിലിടങ്ങളിലെ കടുത്ത സമ്മര്‍ദ്ദം അനുഭവിക്കുന്നവരാണ്. ഇതില്‍ കഠിനമായ സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ക്കാണ് പ്രശ്‌നം കൂടുതലായി കണ്ടത്. സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ടെങ്കിലും അത് കുറയ്ക്കാനുള്ള വഴികള്‍ തേടുന്നത് പ്രശ്‌ന സാദ്ധ്യത പരമാവധി കുറയ്ക്കാന്‍ ഇടയാക്കിയേക്കും.
പതിവായി വ്യായാമം ചെയ്യുന്നവരാണോ നിങ്ങള്‍? എങ്കില്‍ അല്‍ഷിമേഴ്‌സ് നിങ്ങളുടെ അടുത്തുവരില്ല.
വ്യായാമം പോലുള്ള ശാരീരികാദ്ധ്വാനമുള്ള ജോലികള്‍ ചെയ്യുമ്പോള്‍ മസ്തിഷ്‌കത്തിലേക്കുള്ള രക്തപ്രവാഹം കൂടുന്നു. അതിലൂടെ മസ്തിഷ്‌കത്തില്‍ പ്രോട്ടീന്‍ അടിഞ്ഞു കൂട്ടുന്നവര്‍ പരമാവധി കുറച്ച് മറവി രോഗങ്ങളില്‍ നിന്ന് രക്ഷപ്പെടാനാവും മറവി രോഗങ്ങള്‍ പിടിപ്പെട്ടുകഴിഞ്ഞാല്‍ ചികിത്സ വിജയിക്കാറില്ല. അതിനാല്‍ അത് വരാതെ നോക്കുകയാണ് ചെയ്യേണ്ടത്. ഇതിനായി വ്യായാമം ശീലിക്കുന്നതാണ് ഏറെ നല്ലത്. കാരണം മറ്റൊന്നുമല്ല, മറവി രോഗത്തിനൊപ്പം മറ്റു പല രോഗങ്ങളെയും ഇതുമൂലം വ്യക്തിയുടെ ഏഴയലത്തുവരില്ല.

No comments:

Post a Comment

Bottom Ad [Post Page]