Eureka Sparks

The Sparks of Science

Full width home advertisement

Maths

Climb the mountains

Post Page Advertisement [Top]




മൊബൈല്‍ ഫോണ്‍ ബാറ്ററികളെക്കുറിച്ച് നമ്മള്‍ കേള്‍ക്കുന്നതെല്ലാം ശരിയല്ല. വളരെയധികം ആളുകള്‍ ധരിച്ചു വച്ചിരിക്കുന്ന ചില കാര്യങ്ങള്‍ പരിശോധിച്ചാല്‍ അത് മനസ്സിലാക്കാവുന്നതേയുളളു
മൊബൈല്‍ ഫോണ്‍ വാങ്ങിയാല്‍ ആദ്യ ദിവസം മുഴുവനായി ചാര്‍ജ് ചെയ്യണം
ആദ്യ ദിവസം ബാറ്ററി മുഴുവനായി ചാര്‍ജ് ചെയ്യണമെന്നുള്ളത് തികച്ചും മിഥ്യാ ധാരണയാണ്, കാരണം എല്ലാ ഫോണുകളും ഫാക്ടറിയില്‍ നിന്ന് വരുന്നത് തന്നെ ഏതാണ്ട് പകുതി ചാര്‍ജോട് കൂടിയാണ്. മാത്രമല്ല 40 ശതമാനം മുതല്‍ 80 ശതമാനം വരെ ചാര്‍ജില്‍ പ്രവര്‍ത്തിക്കുന്നതാണ് ബാറ്ററിയുടെ ദീര്‍ഘായുസിനും നല്ലത്. അതേ സമയം നിങ്ങള്‍ വാങ്ങുന്ന ഫോണില്‍ 40 ശതമാനത്തില്‍ കുറവാണു ചാര്‍ജ് എങ്കില്‍ ഫോണ്‍ കുറച്ചു പഴയതായിരിക്കാന്‍ സാധ്യതയുമുണ്ട്.
കൂടെക്കൂടെ ചാര്‍ജ് ചെയ്യുന്നത് ബാറ്ററിയുടെ ആയുസ് കുറയ്ക്കും
ഇടയ്ക്കിടക്ക് ചാര്‍ജ് ചെയ്യുന്നത് ബാറ്ററിയുടെ ആയുസ് കുറക്കുമെന്നാണ് ധാരണ. അത് കൊണ്ട് തന്നെ പലരും ബാറ്ററി ചാര്‍ജ് 20 ശതമാനത്തിലോ അതില്‍ താഴെയോ ആയാല്‍ മുഴുവന്‍ ചാര്‍ജും പോയതിന് ശേഷം മാത്രമേ പിന്നീട് ചാര്‍ജ് ചെയ്യാറുള്ളൂ. പക്ഷെ ഈ ധാരണക്ക് യാതൊരു സാങ്കേതിക അടിത്തറയുമില്ലെന്നുള്ളതാണ് വാസ്തവം. അതായത് ബാറ്ററി ഡൗണ്‍ ആയാല്‍ എപ്പോള്‍ വേണമെങ്കിലും ചാര്‍ജ് ചെയ്യാമെന്ന് സാരം.
ബ്രാന്‍ഡഡ് അല്ലാത്ത ചാര്‍ജറുകള്‍ ബാറ്ററിയുടെ ആയുസ് കുറയ്ക്കും
ചില ചാര്‍ജറുകള്‍ ചാര്‍ജ് ചെയ്യാന്‍ കൂടുതല്‍ സമയം എടുക്കുമെങ്കിലും അത് ഒരു തരത്തിലും നിങ്ങളുടെ ബാറ്ററിയുടെ ആയുസ് കുറയ്ക്കുകയോ ഏതെങ്കിലും രീതിയില്‍ നാശം വരുത്തുകയോ ചെയ്യില്ല. ചാര്‍ജര്‍ നല്ല രീതിയില്‍ വര്‍ക്ക് ചെയൂന്നതായിരിക്കണം എന്ന് മാത്രം. അതായത് നിങ്ങളുടെ ഫോണിന്റെ കമ്പനി ചാര്‍ജര്‍ കേടായാല്‍ കൂടിയ വില കൊടുത്ത് അത് തന്നെ വാങ്ങണമെന്നില്ല, പകരം കുറഞ്ഞ വിലയിലുള്ള ചാര്‍ജര്‍ മതിയാകും. ഒരു കാര്യം ഓര്‍ക്കുക, ഫോണിന്റെ കൂടെ വരുന്ന ചാര്‍ജര്‍ പോലെ 15 മിനിറ്റ് ചാര്‍ജ് ചെയ്ത് 8 മണിക്കൂര്‍ ഉപയോഗിക്കാന്‍ കുറഞ്ഞ വിലയിലുള്ള ചാര്‍ജറിന് കഴിയണമെന്നില്ല.
രാത്രി മുഴുവന്‍ ചാര്‍ജ് ചെയ്യുന്നത് ബാറ്ററിക്ക് കേടാണ്
ഒരു പരിധി വരെ ഇത് ശരിയും തെറ്റുമാണ്. പുതിയ സ്മാര്‍ട്ട് ഫോണുകളില്‍ ഏതാണ്ട് എല്ലാം തന്നെ ബാറ്ററി ഫുള്‍ ആയാല്‍ ബാറ്ററിയിലേക്ക് വൈദ്യുതി കടക്കുന്നത് തടയാന്‍ കഴിവുള്ളവയാണ്. അത് കൊണ്ട് തന്നെ രാത്രി മുഴുവന്‍ ചാര്‍ജറില്‍ ഇട്ടാലും ബാറ്ററി ചൂടാകുകയോ കേട് വരികയോ ചെയ്യില്ല. പഴയ ഫോണുകളില്‍ ബാറ്ററി ചൂടാകാനുളള സാധ്യത ഉള്ളതിനാല്‍ രാത്രി മുഴുവന്‍ ചാര്‍ജ് ചെയ്യാതിരിക്കുന്നത് തന്നെയാണ് ഉത്തമം.
ഫോണ്‍ ഓഫ് ചെയ്ത് വയ്ക്കുന്നത് ബാറ്ററിക്ക് ദോഷം
കുറച്ചു ദിവസങ്ങള്‍ ഫോണ്‍ ഓഫ് ചെയ്ത് വച്ചാല്‍ ബാറ്ററി ചാര്‍ജ് തീര്‍ന്നേക്കാമെങ്കിലും കുറച്ചു സമയത്തേക്ക് ഫോണ്‍ ഓഫ് ചെയ്യുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ലെന്ന് മാത്രമല്ല ഇടയ്ക്കിടക്ക് ഫോണ്‍ ഓഫ് ചെയ്ത് ബാറ്ററി ഊരി വയ്ക്കുന്നത് ബാറ്ററിയുടെ ആയുസ് കൂട്ടുകയും ചെയ്യും.
ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് മറ്റെന്തിനെക്കാളും വേഗത്തില്‍ ബാറ്ററി ചാര്‍ജ് കുറയ്ക്കും
സ്മാര്‍ട്ട് ഫോണുകളില്‍ ഏറ്റവും കൂടുതല്‍ ചാര്‍ജ് നഷ്ടപ്പെടുന്നത് ഗെയിം കളിക്കുമ്പോഴാണ്. മൊബൈലിലെ ഗ്രാഫിക്‌സ് എഞ്ചിന്‍ ബാറ്ററി ചാര്‍ജ് എളുപ്പത്തില്‍ നഷ്ടപ്പെടുത്താന്‍ ഇടയാക്കും. ഗെയിമുകള്‍ കളിക്കുമ്പോള്‍ സ്‌ക്രീനിന്റെ വെളിച്ചം കുറച്ചിടുന്നത് ചാര്‍ജ് നിലനിര്‍ത്താന്‍ സഹായിക്കും. ചാര്‍ജ് ചെയ്തു കൊണ്ടിരിക്കുന്ന സമയത്താണെങ്കില്‍ വെളിച്ചം കൂട്ടുകയും ചെയ്യാം. ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ ചാര്‍ജ് പോകുന്നത് തികച്ചും സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ്, നിങ്ങള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് വീഡിയോ കാണാനോ, ഗെയിം കളിക്കാനോ ആണെങ്കില്‍ ബാറ്ററി ചാര്‍ജ് കുറയുമെന്നതില്‍ സംശയമില്ല.
വൈ ഫൈ, ബ്ലൂടൂത്ത് എന്നിവ ഓഫ് ചെയ്തിടുന്നത് ബാറ്ററിയുടെ ചാര്‍ജ് നിലനിര്‍ത്തും
വൈ ഫൈ, ബ്ലൂടൂത്ത് എന്നിവ ഉപയോഗത്തിലാണെങ്കില്‍ മാത്രമാണ് അമിതമായി ചാര്‍ജ് നഷ്ടപ്പെടുക. വെറുതെ ഓണ്‍ ചെയ്തിടുന്നത് ചാര്‍ജ് കുറയ്ക്കാന്‍ ഇടയാക്കുമെങ്കിലും, ഏതാണ്ട് ഒരു ചലിക്കുന്ന ഒരു സ്‌ക്രീന്‍സേവറിന്റെ അത്രയും ചാര്‍ജ് മാത്രമേ നഷ്ടപ്പെടുകയുള്ളൂ.

No comments:

Post a Comment

Bottom Ad [Post Page]