Eureka Sparks

The Sparks of Science

Full width home advertisement

Maths

Climb the mountains

Post Page Advertisement [Top]



മുംബൈ: സാംസംഗിന്റെ മുന്‍നിര സ്മാര്‍ട് ഫോണായ ഗാലക്‌സി എസ് ഫോറിന്റെ വില പകുതിയിലേറെയായി കുറഞ്ഞു. 41,500 രൂപയ്ക്ക് വിപണിയിലിറക്കിയ ഫോണിന്റെ വില കഴിഞ്ഞ ദിവസം കമ്പനി 17,999 രൂപയായാണ് കുറച്ചത്. ഇടയ്ക്ക് വില 21,900 രൂപയായും പിന്നീട് 17999 രൂപയായുമാണ് കമ്പനി കുറച്ചത്.
സാംസംഗിന്റെ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ വില 21900 രൂപ എന്നാണ് കാണിച്ചിരുന്നെങ്കിലും 17999 രൂപ വരെ കുറച്ച് ഫോണ്‍ വില്‍ക്കാമെന്ന് കമ്പനി ഡീലര്‍മാരെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഇ സ്റ്റോറിലും വരും ദിവസങ്ങളില്‍ വില കുറയ്ക്കുമെന്നാണ് കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
2013-ലാണ് ഇന്ത്യയില്‍ ഗാലക്‌സി എസ് ഫോര്‍ വിപണിയിലെത്തിയയത്. 41500 രൂപയായിരുന്നു അന്ന് വില. കഴിഞ്ഞവര്‍ഷവും ചില ഗാലക്‌സി മോഡലുകളുടെ വില സാംസംഗ് കുറച്ചിരുന്നു. ഇന്ത്യന്‍ വിപണിയില്‍ പുതിയ കമ്പനികള്‍ എത്തുന്നതിനാല്‍ മത്സരത്തില്‍ പിടിച്ചു നില്‍ക്കാനാണ് പല ജനപ്രിയ മോഡലുകളുടെയും വില കമ്പനി കുറയ്ക്കുന്നത്. ഗാലക്‌സി ഗ്രാന്‍ഡ് നിയോ, ഗാലക്‌സി ഗ്രാന്‍ഡ് 2, ഗാലക്‌സി ഏയ്‌സ് എന്‍എക്‌സ്ടി,ഗാലക്‌സി സ്റ്റാര്‍ അഡ്വാന്‍സ്, ഗാലക്‌സി ഗ്രാന്‍ഡ് നിയോ, എസ് 3 നിയോ, ഗാലക്‌സി നോട്ട് 3 നിയോ എന്നിവയുടെ വിലയാണ് കാര്യമായി കുറച്ചത്.
ഗാലക്‌സി എസ് ഫൈവ് മോഡലിന് കഴിഞ്ഞ ഒക്ടോബറില്‍ വില കുറച്ചിരുന്നു. 37500 കുറച്ച വില പിന്നീട് വീണ്ടും കുറഞ്ഞ് ഇപ്പോള്‍ 32900 രൂപയ്ക്കാണ് ഈ മോഡല്‍ ഇപ്പോള്‍ കമ്പനിയുടെ ഈ സ്റ്റോറില്‍ ലഭിക്കുന്നത്.

BUY NOW (Click Here)














No comments:

Post a Comment

Bottom Ad [Post Page]