Eureka Sparks

The Sparks of Science

Full width home advertisement

Maths

Climb the mountains

Post Page Advertisement [Top]

 


ക്ഷീരപഥത്തിനു പുറത്തു കണ്ടെത്തപ്പെട്ട, ഈ തമോഗർത്തം ഡോർമന്റ് വിഭാഗത്തിലുള്ളതാണ്. അത്യന്തം കൗതുകകരമായ കണ്ടെത്തലെന്നാണ് ശാസ്ത്രജ്ഞർ ഇതിനെ വിശേഷിപ്പിക്കുന്നത്. പൊതുവെ എക്സ്റേ വികിരണങ്ങൾ വളരെ കുറച്ചുമാത്രം പുറപ്പെടുവിക്കുന്ന നക്ഷത്രങ്ങളാണ് ഡോർമെന്റ് നക്ഷത്രങ്ങൾ. ഇവ ചുറ്റുമുള്ള പ്രപഞ്ച വസ്തുക്കളുമായി ഇടപെടൽ കുറവായതിനാൽ ഇവയെ കണ്ടുപിടിക്കാൻ വലിയ പ്രയാസമാണ്.

സൂര്യന്റെ ഒൻപതിരട്ടി പിണ്ഡമുള്ളതാണ് വിഎഫ്ടിഎസ്243 എന്നു പേരുള്ള ഈ തമോഗർത്തം. ക്ഷീരപഥത്തിന് ഇത്തരത്തിലുള്ള തമോഗർത്തങ്ങളുണ്ടാകാമെന്ന് വളരെക്കാലമായി കരുതപ്പെടുന്നെങ്കിലും ആദ്യമായാണ് ഇത്തരമൊന്ന് കണ്ടെത്തുന്നതെന്ന പ്രത്യേകതയുണ്ട്. നെബുലയിൽ നിന്ന് രൂപീകരിക്കപ്പെടുന്നതു തൊട്ട് നക്ഷത്രങ്ങൾ പല ജീവിതകാലഘട്ടങ്ങളിലൂടെ കടന്നുപോകും. ചില താരസംവിധാനങ്ങളിൽ അന്യോന്യം ചുറ്റിക്കറങ്ങുന്ന രണ്ട് നക്ഷത്രങ്ങളുണ്ടാകും. ഇതിൽ ഒരു നക്ഷത്രം തമോഗർത്തമായി മാറുമ്പോഴാണ് വിഎഫ്ടിഎസ്243 പോലുള്ള തമോഗർത്തങ്ങൾ സംഭവിക്കപ്പെടുന്നത്.

വിഎഫ്ടിഎസ്243യുടെ കാര്യത്തിൽ ഒരു സൂപ്പർനോവ വിസ്ഫോടനം പോലുമില്ലാതെയാണ് ഇതു തമോഗർത്തമായി മാറിയതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇതെങ്ങനെ സംഭവിച്ചെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല. ടരാന്റുല എന്ന നെബുലയിലാണ് അപൂർവമായ ഈ തമോഗർത്തവും നക്ഷത്രവും സ്ഥിതി ചെയ്യുന്നത്. ആറുവർഷത്തോളം ഈ നെബുലയിൽ ശാസ്ത്രജ്ഞർ നിരീക്ഷണം നടത്തിവരികയാണ്.യൂറോപ്യൻ സതേൺ ഒബ്സർവേറ്ററിയുടെ വലിയ ടെലിസ്കോപ് ഉപയോഗിച്ചാണ് ഈ നെബുലയിൽ ഗവേഷകർ നിരീക്ഷണം നടത്തിവന്നത്.

സൂര്യന്റെ 25 മടങ്ങ് പിണ്ഡമുള്ള ഒരു നീലനക്ഷത്രത്തെയാണ് വിഎഫ്ടിഎസ്243 ചുറ്റുന്നത്. പ്രപഞ്ചത്തിൽ ഏറ്റവും താപനിലയുള്ള നക്ഷത്രങ്ങളാണു നീല നക്ഷത്രങ്ങൾ. ഇവയ്ക്ക് കുറഞ്ഞത് സൂര്യന്റെ 3 മടങ്ങെങ്കിലും പിണ്ഡമുണ്ട്. നമ്മുടെ ആകാശത്തുള്ള ഏറ്റവും പ്രശസ്തമായ നീലനക്ഷത്രം റിഗെലാണ്. ആകാശത്തെ ആറാമത്തെ ഏറ്റവും വലിയ നക്ഷത്രമായി അനുഭവപ്പെടുന്ന റിഗൽ 700–900 പ്രകാശവർഷങ്ങളകലെ ഒറിയോൺ എന്ന താരസമൂഹത്തിലാണ്. 11000 കെവിനാണ് റിഗെലിന്റെ താപനില. സൂര്യനെക്കാൾ 40000 മടങ്ങ് ഊർജം റിഗെൽ പുറത്തുവിടുന്നുണ്ട്.

No comments:

Post a Comment

Bottom Ad [Post Page]